Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ministry Of External Affairs

സി​ന്ധു ന​ദീ​ജ​ല ക​രാ​ർ: ഹേ​ഗ് കോ​ട​തി​യു​ടെ വി​ധി ത​ള്ളി ഇ​ന്ത്യ; 'നി​യ​മ​സാ​ധു​ത​യി​ല്ലാ​ത്ത​ത്' എ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: സി​ന്ധു ന​ദീ​ജ​ല ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹേ​ഗി​ലെ ആ​ർ​ബി​ട്രേ​ഷ​ൻ കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഏ​റ്റ​വും പു​തി​യ വി​ധി ഇ​ന്ത്യ പൂ​ർ​ണ​മാ​യി ത​ള്ളി. "നി​യ​മ​വി​രു​ദ്ധ​മാ​യി രൂ​പീ​ക​രി​ച്ച" ഈ ​കോ​ട​തി​യു​ടെ വി​ധി​യ്ക്ക് യാ​തൊ​രു​വി​ധ നി​യ​മ​സാ​ധു​ത​യു​മി​ല്ലെ​ന്നും ഇ​ത് "പൂ​ർ​ണ​മാ​യും അ​സാ​ധു​വാ​ണെ​ന്നും" ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി.

ശ​നി​യാ​ഴ്ച മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​ക​വേ​യാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്‌​സ്വാ​ൾ ഇ​ന്ത്യ​യു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. സി​ന്ധു ന​ദീ​ജ​ല ക​രാ​റി​ന്‍റെ പൊ​തു​വാ​യ വ്യാ​ഖ്യാ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 'മാ​ക്സി​മം പോ​ണ്ടേ​ജ്' വി​ഷ​യ​ത്തി​ൽ മേ​യ് 15-നാ​ണ് കോ​ട​തി പു​തി​യ വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. എ​ന്നാ​ൽ ഈ ​കോ​ട​തി​യെ ഇ​ന്ത്യ ഒ​രി​ക്ക​ലും അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ര​ൺ​ധീ​ർ ജ​യ്‌​സ്വാ​ൾ പ​റ​ഞ്ഞു.

ഭീ​ക​ര​വാ​ദ​ത്തി​നു​ള്ള പി​ന്തു​ണ പാ​കി​സ്ഥാ​ൻ പൂ​ർ​ണ​മാ​യും അ​വ​സാ​നി​പ്പി​ക്കു​ന്ന​ത് വ​രെ ഈ ​ക​രാ​ർ നി​ർ​ത്തി​വെ​ക്കാ​നാ​ണ് ഇ​ന്ത്യ​യു​ടെ തീ​രു​മാ​നം. ക​രാ​ർ നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, അ​തി​ലെ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​ൻ ഇ​ന്ത്യ ബാ​ധ്യ​സ്ഥ​ര​ല്ലെ​ന്നും ഈ ​കാ​ല​യ​ള​വി​ൽ ഇ​ന്ത്യ​യു​ടെ പ​ര​മാ​ധി​കാ​ര ന​ട​പ​ടി​ക​ളെ ചോ​ദ്യം ചെ​യ്യാ​ൻ ഒ​രു അ​ന്താ​രാ​ഷ്ട്ര കോ​ട​തി​ക്കും അ​ധി​കാ​ര​മി​ല്ലെ​ന്നും മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു.

ജ​മ്മു കാഷ്മീ​രി​ലെ കി​ഷ​ൻ​ഗം​ഗ, റാ​റ്റി​ൽ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളെ​ച്ചൊ​ല്ലി പാ​കി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ എ​തി​ർ​പ്പു​ക​ളെ​ത്തു​ട​ർ​ന്നാ​ണ് കോ​ട​തി ഈ ​വി​ഷ​യം പ​രി​ഗ​ണി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഈ ​വി​ഷ​യ​ത്തി​ൽ കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച അ​നു​ബ​ന്ധ ഉ​ത്ത​ര​വി​നെ ഇ​ന്ത്യ ശ​ക്ത​മാ​യി എ​തി​ർ​ത്തി​രു​ന്നു. പാ​കി​സ്ഥാ​ന്‍റെ താ​ൽ​പ​ര്യ​പ്ര​കാ​രം രൂ​പീ​ക​രി​ച്ച ഈ ​ആ​ർ​ബി​ട്രേ​ഷ​ൻ സം​വി​ധാ​നം ത​ന്നെ സി​ന്ധു ന​ദീ​ജ​ല ക​രാ​റി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ വാ​ദം.

 

Latest News

Corehub Up